ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിൽ നടന്ന നിർണായക മന്ത്രിസഭാ പ്രഭാതഭക്ഷണ യോഗത്തിലാണ് താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന വിവരം സഹപ്രവർത്തകരെ അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്.
ഉച്ചയ്ക്ക് 3 മണിയോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. ഇതോടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചുമതലയേൽക്കാനാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷനെയും രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.
എംഎൽഎമാരുടെ പിന്തുണയിൽ സിദ്ധരാമയ്യ ഏറെ മുന്നിലാണെങ്കിലും താഴെ തട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയാണ് ഡി.കെ ശിവകുമാറിന് തുണയായത്. ദേശീയ രാഷ്ട്രീയത്തിലേക്കാണ് സിദ്ധരാമയ്യയുടെ ചുവടുമാറ്റം.




































Discussion about this post