കൊയിലാണ്ടി: അങ്കണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപേഴ്സ് അസോസിയേഷൻ സി ഐ ടി യു കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ വച്ച് നടന്ന സംഗമത്തിൽ കെ സുമംഗല അധ്യക്ഷത വഹിച്ചു. സി ഐ ടി യു അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി കെ വി ഭവാനി സംഘടന വിശദീകരണം നടത്തി. ജില്ലാ ട്രഷറർ പി എം ഗീത പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ ഷീബ സ്വാഗതം പറഞ്ഞു
ഐ സി ഡി എസ് ൻ്റെ കേന്ദ്ര വിഹിതം ഓരോ വർഷവും വെട്ടിക്കുറക്കുന്നത് പുനസ്ഥാപിക്കുക, ജീവനക്കാരുടെ ഓണറേറിയം മാസത്തിൽ 6-ാമത്തെ പ്രവർത്തിദിവസം നൽകുക,
ഇതിനുള്ള കേന്ദ്ര വിഹിതം ഉടൻ ലഭ്യമാക്കുക, കേന്ദ്ര ഗവൺമെന്റ് സ്വകാര്യ വത്കരണത്തിൽ നിന്നും പിന്മാറുക തുടങ്ങിയ ആവശ്യമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചു. പാചകവാതക വില വർദ്ധന – വിലക്കയറ്റം നിയന്ത്രിക്കുക എന്നിവയ്ക്ക് കേന്ദ്ര ഗവ.ഉടൻ ഇടപെടണമെന്നും പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് കെ പി ശോഭ, വൈസ് പ്രസിഡന്റ് ഇ എം രജനി എന്നിവർ പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ ഷീബ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി ലിജി നന്ദിയും പറഞ്ഞു.





































Discussion about this post