കണ്ണൂർ :കണ്ണൂരിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടയാണ് അപകടം. പേരാവൂർ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച ശേഷം, തിരികെ കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post