മേപ്പയ്യൂർ: കെ പി എസ് ടി എ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും
ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
റവന്യൂ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡൻ്റ് കെ നാസിബ് അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഇഫ്താർ സന്ദേശം നൽകി. എൻ ശ്യാംകുമാർ, ടി സി സുജയ, പി രാജീവൻ, ടി സതീഷ്ബാബു, ആർ പി ഷോഭിദ്, പി കെ അബ്ദുറഹ്മാൻ, ജെ എൻ ഗിരീഷ്, ടി കെ രജിത്ത്, ഒ പി റിയാസ്, കെ വി രജീഷ് കുമാർ പ്രസംഗിച്ചു.
Discussion about this post