ചെന്നൈ: ആവേശം അതിരുകടന്ന ആരാധകർ തിയ്യേറ്റർ സ്ക്രീൻ വലിച്ചുകീറി. ധനുഷ് ചിത്രം ‘തിരുച്ചിത്രമ്പലം പ്രദർശനം തുടങ്ങിയതോടെ ധനുഷിനെ സ്ക്രീനില്‍ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടന്നു. ആര്‍പ്പു വിളികളോടെയും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തീയറ്റര്‍ സ്ക്രീന്‍ വലിച്ചുകീറുകയായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ ധനുഷ് ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍. ഹൗസ്ഫുള്ളായി നിറഞ്ഞോടുന്നത് തിയറ്ററുടമകള്‍ക്ക് ആശ്വാസം പകരുമ്പോള്‍ ചെന്നൈയിലെ രോഹിണി തീയറ്ററില്‍ സംഭവിച്ചത് വലിയ നഷ്ടം. ഷോ മുടങ്ങിയപ്പോഴാണ് ആവേശത്തില്‍ തങ്ങള്‍ക്ക് പിണഞ്ഞ അമളി അവര്‍ക്ക് മനസിലായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പരിധികടന്ന ഈ പ്രവൃത്തി തീയറ്റര്‍ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Discussion about this post