കൊയിലാണ്ടി: വീട്ടുപറമ്പിലെ കിണറിൽ വീണ് വയോധികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം കുനിയിൽ പത്മനാഭൻ (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴോടെയായിരുന്നു സംഭവം.
കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന കിണറിലാണ് വീണത്. കിണറിന് 12 അടിയോളം ആഴമുണ്ട്. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാ സേനയെത്തി ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എൻ പി അനൂപ് 12 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങി റെസ്ക്യു നെറ്റ് ഉപയോഗിച്ച് പത്മനാഭനെ കരക്കെത്തിച്ച് കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഐ ഷിജിയുടെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ ബി സുകേഷ്, സാരംഗ്, സി എം രാജിലേഷ്, എസ് പി സുജിത്, ഹോം ഗാർഡ്മാരായ സോമകുമാർ, ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി.






































Discussion about this post