തുറയൂർ: ഗവ. വെൽഫെയർ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്തംഗം
കെ ടി രതീഷ് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ പ്രജില അധ്യക്ഷത വഹിച്ചു. അധ്യാപിക എം സരള പരിസ്ഥിതി ക്ലാസ് എടുത്തു.
പ്രധാനാധ്യാപകൻ കെ ഹരീഷ് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി രതി നന്ദിയും പറഞ്ഞു
ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിസ്ഥിതിദിനക്വിസ്, ചിത്രരചനാമത്സരം എന്നിവ നടത്തി.



































Discussion about this post