കൊയിലാണ്ടി: എം എൽ എ അഡ്വ. കെ പ്രവീൺ കുമാറിൻ്റെ വിദ്യാഭ്യാസ സമഗ്ര പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ സ്കൂളുകള്ളിൽ പ്രവേശനം നേടിയ ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ ‘സമ്മാനചെപ്പ്’ പഠന സാമഗ്രികളടങ്ങിയ കിറ്റുകളുടെ വിതരണത്തിന് തുടക്കമായി.
പരിപാടിയുടെ കൊയിലാണ്ടി നഗരസഭാ തല ഉദ്ഘാടനം കോതമംഗലം ജി എൽ പി സ്കൂൾ വിദ്യാർഥികൾക്ക് കിറ്റ് നൽകി അഡ്വ.കെ പ്രവീൺ കുമാർ നിർവ്വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ദൃശ്യ, വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ എം നജീമ്പ്,
നഗരസഭാംഗം കെ കെ ദാമോദരൻ, പ്രധാനാധ്യാപകൻ സി പ്രമോദ്, രാജേഷ് കീഴരിയൂർ, യു ഡി എഫ് മുൻസിപ്പൽ കമ്മിറ്റി കൺവീനർ കെ പി വിനോദ് കുമാർ, എ അസ്സീസ്, ചെറുവക്കാട്ട് രാമൻ, എം എം ശ്രീധരൻ പ്രസംഗിച്ചു.





































Discussion about this post