പയ്യോളി: തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയും, പയ്യോളി നഗരസഭ വിമുക്തിയും സംയുക്തമായി ‘ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസും മാജിക് ഷോയും’ സംഘടിപ്പിച്ചു. പയ്യോളി നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ മുഖ്യാതിഥിയായി. കാര്യാട്ട് നാരായണൻ അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ കാര്യാട്ട് ഗോപാലൻ, സി കെ ഷഹനാസ്, ഷെജ്മിന അസയിനാർ പ്രസംഗിച്ചു.
എക്സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫീസർ ജയപ്രസാദ് ക്ലാസ് നയിച്ചു. സി കൃഷ്ണൻ സ്വാഗതവും എം വി ബാബു നന്ദിയും പറഞ്ഞു.
തുടർന്ന് മജീഷ്യരായ സനീഷ് വടകരയും, കെ കെ കടത്തനാടും അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post