പയ്യോളി: ദേശീയ പാതയിൽ അയനിക്കാട് അയ്യപ്പക്ഷേത്രത്തിനടുത്ത് വാഹനാപകടകങ്ങൾ തുടർക്കഥയാവുന്നു. അയ്യപ്പക്ഷേത്രത്തിനും ഹൈദ്രോസ് മസ്ജിദിനുമിടയിൽ ലോറി, കാറിലിടിച്ച് അപകടം. മൂന്നോളം പേർക്ക് പരുക്ക്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡറും സമീപത്തുണ്ടായിരുന്ന സോളാർ സിഗ്നൽ സംവിധാനവും ഇടിച്ചു തകർത്തു. ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം.
വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന, കുടുംബം സഞ്ചരിച്ച കാറിൽ പയ്യോളി ഭാഗത്ത് വരികയായിരുന്ന ലോറിയിടിച്ചാണ് അപകടം. ലോറി ഡ്രൈവർക്കും കാറിലുണ്ടായിരുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
അപകടത്തോടെ നിയന്ത്രണം വിട്ട ലോറി സമീപമുണ്ടായിരുന്ന സോളാർ സിഗ്നൽ സംവിധാനവും ഡിവൈഡറുകളും ഇടിച്ചു തകർത്താണ് നിന്നത്. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഇക്കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുന്നിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കടക്കം പരുക്കേറ്റിരുന്നു.

































Discussion about this post