ചോമ്പാല: മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി 82 ദിവസങ്ങൾ പിന്നിടുന്ന പ്രക്ഷോഭത്തിന് പിന്തുണയായി സമര സമിതി പന്തലിൽ ഷാഫി പറമ്പിൽ എം പി എത്തി. ദേശിയ പാതയിൽ ചോമ്പാൽ മീത്തലെ മുക്കാളിയിലെ അടിപ്പാത വിഷയം പല തവണ കേന്ദ്രമന്ത്രി ഗഡ്ഗിരി അടക്കമുള്ളവരുടെ ശ്രദ്ധയിൽ പ്പെടുത്തിയതായി എം പി പറഞ്ഞു.
ദേശീയപാതയിൽ കരാർ കമ്പനികൾ നടത്തിയ പ്രവൃത്തിയിൽ അനാസ്ഥയുണ്ടെന്നും, ദേശീയ പാത വികസനവും ഗതാഗതക്കുരുക്ക് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ തലത്തിലും ശ്രമിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ എം വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റ് കെ ലീല, പി ബാബുരാജ്, എ സുരേഷ്,
പി കെ പ്രീത, പ്രദീപ് ചോമ്പാല, യു എ റഹീം, ഇ കെ പുരുഷോത്തമൻ, അനിത പിലാക്കണ്ടി, എ ശിവദാസ്, ഷംസീർ ചോമ്പാല, ഫാ. മനോജ് പി മാത്യു, കുന്നുന്മൽ മോഹനൻ, കുന്നുമ്മൽ ബ്രിജേഷ്, കെ കെ ഷെറിൻ കുമാർ പ്രസംഗിച്ചു.






































Discussion about this post