തുറയൂർ: അജീഷ് കൊടക്കാട് ധീര വിപ്ലവകാരിയായ സോഷ്യലിസ്റ്റ് ആയിരുന്നുവെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡൻ്റ് കെ ലോഹ്യ പറഞ്ഞു.
അജീഷ് കൊടക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തുറയൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ എൽ ഡി എഫ്, യു ഡി എഫ്, ബി ജെ പി സ്ഥാനാർത്ഥികളും പരിപാടിയിൽ ഒത്തുചേർന്നതോടെ അനുസ്മരണ ചടങ്ങ് സ്ഥാനാർത്ഥി സംഗമ വേദികൂടിയായി മാറി.
വള്ളിൽ മുരളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി ബാലൻ, എം പി മനോജ്, നൗഷാദ് മാസ്റ്റർ, കോടി കണ്ടി അബ്ദുൾ റഹിമാൻ, പി ടി ശശി, ടി കെ ബാലഗോപാലൻ, ബാബു മാസ്റ്റർ, പി കെ ബിജു, എസ് വി ഹരി ദേവ്, രാധിക, ഇ വി വിജീഷ് പ്രസംഗിച്ചു.
Discussion about this post