തുറയൂർ: യുവാവിനെ ഇടിച്ചു വീഴ്ത്തിയ കാർ നിർത്താതെ കടന്നു കളഞ്ഞതായി പരാതി. തുറയൂരിലെ ഇടിഞ്ഞ കടവിനും പാലച്ചുവടിനും ഇടയിലാണ് പാതയോരത്ത് യുവാവിനെ ഇടിച്ചു വീഴ്ത്തിയത്. പയ്യോളി അങ്ങാടി ഇടിഞ്ഞ കടവ് ഓടക്കടവത്ത് ഒ കെ മുഹമ്മദ് മിദ് ലാജ് ആണ് അപകടത്തിൽ പരുക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇക്കഴിഞ്ഞ 5 ന് ശനിയാഴ്ച രാത്രി 7.45 ഓടെയാണ് അപകടമുണ്ടായത്.
പയ്യോളി പേരാമ്പ്ര റോഡിൽ ഇടിഞ്ഞ കടവിനും പാലച്ചുവടിനും ഇടയിലുള്ള സ്ഥലത്ത് പാതയോരത്ത് നിർത്തിയിട്ട സ്കൂട്ടറിനടത്ത് നിൽക്കുകയായിരുന്ന മിദ് ലാജിനെ പയ്യോളി ഭാഗത്തുനിന്ന് മേപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം അമിതവേഗതയിൽ കാർ കടന്നുകളയുകയായിരുന്നു. പരുക്കേറ്റ മിദ് ലാജിനെ ഉടൻ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം വരുത്തിയ കാർ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പോലീസ് കേസെടുത്തതായാണ് അറിയുന്നത്.
അപകടം വരുത്തിയ വാഹനം കണ്ടെത്താൻ സഹായിക്കുക:
ശനിയാഴ്ച രാത്രി 7.30 നും 8 നും ഇടയിൽ പയ്യോളി ഭാഗത്തുനിന്ന് മേപ്പയ്യൂർ ഭാഗത്തേക്ക് പോയ കറുപ്പ് / ഇരുണ്ട നീല കാർ കണ്ടെത്താൻ സഹായിക്കണമെന്ന് കെ ഇ ടി എമർജൻസി ടീം അറിയിച്ചു. ഈ സമയത്ത് ഈ റൂട്ടിലൂടെ കടന്നുപോയ വാഹനങ്ങളിലെ ഡാഷ്‌ക്യാം, പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ, അല്ലെങ്കിൽ വാഹനത്തെക്കുറിച്ച് മറ്റെന്തെങ്കിലും വിവരം ഉള്ളവർ ദയവായി അറിയിക്കണമെന്നാണ് ആവശ്യം.
ബന്ധപ്പെടേണ്ട നമ്പറുകൾ:
പോലീസ് സ്റ്റേഷൻ പയ്യോളി: 04962602034,
മൊയ്തു: +91 75609 24878,
അഷ്‌റഫ്: +91 95392 82232,
രതീഷ്: +91 94963 11675,
സുനിൽ: +91 94956 38141,
അഭിനന്ദ്: +91 98097 50145,
സജിൻ: +91 98476 11975.

































Discussion about this post