ചൈന : ചൈനീസ് പാരമ്പര്യമനുസരിച്ച് വരന്, വധുവിനാണ് പണം നല്‍കുന്നത്. ഇത് ‘വധു വില’ (Bride Price) എന്ന് അറിയപ്പെടുന്നു. കാമുകന് വധു വില നല്‍കാത്തതിന്റെ പേരില്‍ തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നിന്നുള്ള 35 -കാരിയായ യുവതി തന്റെ അഞ്ച് മാസം പ്രായമായ ഗര്‍ഭം അലസിപ്പിച്ചതായി സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിംഗിംഗ് എന്ന പേരുള്ള യുവതിക്ക് മുന്‍ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. 2023 ഓഗസ്റ്റില്‍ വിഭാര്യനായ ലിയാങിനെ കണ്ടുമുട്ടിയ ടിംഗിംഗ്, ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു. രണ്ട് മാസത്തിനുള്ളില്‍ ടിംഗിംഗ് ഗര്‍ഭിണിയായി. എന്നാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത ലിയാങിന് വധുവില സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിന് പിന്നാലെ ടിംഗിംഗ് തന്റെ അഞ്ച് മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കുകയുമായിരുന്നു.
2023 ഒക്ടോബറിൽ 2,20,000 യുവാൻ (25,43,442 ഇന്ത്യന്‍ രൂപ) വധുവില നല്‍കാമെന്നാണ് ലിയാങ് സമ്മതിച്ചിരുന്നതെന്ന് ടിംഗിംഗ് പറയുന്നു. വെൽത്ത് മാനേജ്മെന്റ് ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കുന്നതിനായി ലിയാങ് പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. അതിനാല്‍ ഡിസംബറില്‍ പണം നല്‍കാമെന്ന് ലിയാങ് പറഞ്ഞു. എന്നാല്‍, ഡിസംബര്‍ ആയപ്പോള്‍, അമ്മയുടെ വീട് പണി തുടങ്ങിയെന്നും അല്പം കൂടി സാവകാശം വേണമെന്നും ലിയാങ് ആവര്‍ത്തിച്ചു. എന്നാല്‍, തനിക്ക് വധുവിലയായി താരമെന്ന് പറഞ്ഞ പണം അമ്മയുടെ വീട് പണിക്കായി ചെലവഴിച്ചതില്‍ ടിംഗിംഗ് അസ്വസ്ഥനായിരുന്നു. ഇതിന് പിന്നാലെയാണ് ടിംഗിംഗ് തന്റെ ഗർഭച്ഛിദ്രം നടത്തിയത്. പിന്നാലെ ലിയാങുമായുള്ള ബന്ധവും അവര്‍ അവസാനിപ്പിച്ചെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post