അത്തോളി: മാരക ലഹരി എം ഡി എം എയും കഞ്ചാവുമായി യുവാക്കൾ അത്തോളിയില്‍ പിടിയിലായി. പേരാമ്പ്ര പുറ്റം പൊയിൽ സ്വദേശി അഫ്നാജ് (26),
കക്കട്ടില്‍ അരൂർ സ്വദേശി ഹർഷാദ് (28), എന്നിവരാണ് ഓപ്പറേഷന്‍ തൂഫാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ഭാഗമായി അത്തോളി പൂക്കോട് ജംഗ്ഷനിൽ നിന്നും പിടിയിലായത്. ഇവരില്‍ നിന്നും 250 ഗ്രാം കഞ്ചാവും, 0.52ഗ്രാം എം ഡി എം എയും പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് 5 ഓടെ റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫും പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ എൽ 59 ഡി 7766 മാരുതി ആൾട്ടോകാറും കസ്റ്റിഡിയിലെടുത്തു. പ്രതികളിൽ അഫ്‌നാജ് കാപ്പ ചുമത്തപ്പെട്ടയാളും, പതിനൊന്ന് കേസുകളില്‍ പ്രതിയാണെന്നും പോലിസ് പറഞ്ഞു.
ഡാൻസാഫ് അംഗങ്ങളായ സുനിൽ കുമാർ, വിജിഷ്, അത്തോളി സിഐ എം സജിത്ത്, എ എസ് ഐ സജിത്ത്, എസ് സി പി ഒ ഷംനാസ്, വി സി ബിനീഷ്, സി എം സുനില്‍ കുമാര്‍, സി പി ഒ ടി കെ ശോഭിത്, ഡി ബി ലിതിന്‍ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വലിയ ജനക്കൂട്ടമാണ് പ്രതികളെ കാണാൻ സ്ഥലത്ത് എത്തിയത്.


































Discussion about this post