മേപ്പയ്യൂർ: കിഴക്കയിൽ കെ നാരായണൻ (82) അന്തരിച്ചു. സി പി ഐ (എം) മേപ്പയ്യൂർ ഹൈസ്കൂൾ ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി താലൂക്ക് സീനിയർ സിറ്റിസൺ സഹകരണ സംഘം ഡയറക്ടർ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവ്, സി പി ഐ (എം) മഠത്തും ഭാഗം ബ്രാഞ്ച് മുൻ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യമാർ: ചന്ദ്രിക, പരേതയായ മീനാക്ഷി. മക്കൾ: രാജീവൻ (സി പി ഐ എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, കൊയിലാണ്ടി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗം, മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്), വിനോദൻ, ബിജു (ദുബായ്), സുർജിത്ത്.
മരുമക്കൾ: സ്മിത (ചീഫ് അക്കൗണ്ടൻ്റ്, മേപ്പയ്യൂർ ടൗൺ ബാങ്ക്), ശുഭ (മുതുവണ്ണാച്ച), ഹൈമ (ചാലിക്കര). സഹോദരങ്ങൾ: കെ കുഞ്ഞിരാമൻ (സി പി ഐ എം മുൻ ഏരിയ സെക്രട്ടറി, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്, മേലടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ മുൻ പ്രസിഡൻ്റ്), കെ ശങ്കരൻ (ഹെൽബഫുഡ് പ്രോഡക്ട്സ്), പരേതരായ കല്യാണി (കീഴരിയൂർ), സി എം നാരായണി (കായണ്ണ). സംസ്‌ക്കാരം: നാളെ (ഞായർ)
ഉച്ചയ്ക്ക് 1 ന് കാഞ്ഞിരമുക്ക് തച്ചോളി വീട്ടുവളപ്പിൽ.







































Discussion about this post