നന്തി ബസാർ: കടലൂരിൽ മത്സ്യബന്ധനത്തിനായി പോയ തോണി ശക്തമായ തിരമാലകളിൽ പെട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. തോണിയും മത്സ്യ ബന്ധനോപകരണങ്ങളും എഞ്ചിനും നഷ്ടപ്പെട്ടു. തട്ടാങ്കണ്ടി അബൂബക്കർ, പുതിയോട്ടിൽ ഹുസൈൻ, കാട്ടിൽ സുബൈർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടം.
കടലൂർ വളയിൽ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തിൽ പെട്ടത്. ശക്തമായ തിരമാലകളിൽ പെട്ട് തോണി മറിയുകയായിരുന്നു. മറ്റൊരു തോണിക്കാരൻ കണ്ടതിനെ തുടർന്നാണ് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് ഗുരുതരമായ പരുക്കുകളേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തോണി തകർന്നു. വലയും മറ്റ് മത്സ്യ ബന്ധനോപകരണങ്ങളും എഞ്ചിനും നഷ്ടപ്പെട്ടു.


































Discussion about this post