കോഴിക്കോട്: വെങ്ങളം -രാമനാട്ടുകര ബൈപ്പാസില്‍ എലത്തൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചെങ്ങോട്ടുകാവ് സെറീന കോട്ടേജ് ഫര്‍സീന്‍ അഹമ്മദ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.45 ഓടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫര്‍സീൻ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫര്‍സീനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ഇരുപത് മിനുട്ടോളം രക്തം വാർന്ന് കിടന്നു. തുടർന്നാണ് ആശുപത്രിയിലേക്കെത്തിച്ചത്.
പിതാവ്: ഫൈസല്‍ അഹമ്മദ്. മാതാവ്: റംസീന. സഹോദരങ്ങള്‍: മുഹമ്മദ് ഫിസാന്‍, ഫാത്തിമ റിഫ്‌ന. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ചെങ്ങോട്ടുകാവ് ജുമാ മസ്ജിദില്‍. ഖബറടക്കം: മാടാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

































Discussion about this post