കൊയിലാണ്ടി: ഹോട്ടലിലെ പാചക വാതക സിലിണ്ടർ ചോർന്ന് അടുക്കളയിൽ തീപ്പിടുത്തം. പാചക ഉപകരങ്ങളും മറ്റും കത്തിനശിച്ചു. ദേശീയ പാതയിൽ കൊല്ലം ചിറക്ക് സമീപം വനിതാ ഹോട്ടലിൻ്റെ അടുക്കളയിലാണ് പാചക ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായി തീപ്പിടുത്തമുണ്ടായത്.ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു സംഭവം.
വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേന കൂടുതൽ അപകടങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചോർച്ച വന്ന ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി നീക്കം ചെയ്യുകയുമായിരുന്നു.
എ എസ് ടി ഒ പി എം അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ വി കെ പി ബിജു, എഫ് ആർ ഒ മാരായ ജിനേഷ് കുമാർ, ഇ എം നിധിപ്രസാദ്, എം ലിനീഷ്, സി എം രജിലേഷ്, എസ് പി സുജിത്ത്, ഹോംഗാർഡുമാരായ ഷൈജു, കെ പി സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


































Discussion about this post