ദുബൈ: ദുബൈയിൽ ഒപ്പം താമസിക്കുന്നവർ ലഹരി കച്ചവടം നടത്തിയതിന്റെ പേരിൽ ജയിലിൽ പോകേണ്ടി വന്ന മലയാളി യുവതിക്ക് ഒടുവിൽ മോചനം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നിയമകുരുക്കുകളിൽ നിന്ന് ഒഴിവായ ഇടുക്കി സ്വദേശിനി ഇന്ന് നാട്ടിലേക്ക് മടങ്ങി.
എട്ടുമാസം മുമ്പാണ് മെസ് ജീവനക്കാരിയായ ഇടുക്കി മത്തായിപാറ സ്വദേശിനി വിനീത വിനീത കുമാരി ദുബൈയിൽ അവിചാരിതമായി കഞ്ചാവ് വിൽപന കേസിൽ കുടുങ്ങിയത്. വിനീത താമസിച്ചിരുന്ന മുറിയിലുണ്ടായിവരുന്നവർ ലഹരി വിൽപനക്കാരാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു. മുറിയിൽ നിന്ന് ലഹരിസംഘത്തെ പൊലീസ് പിടികൂടിയപ്പോൾ വിനീതയും അകത്തായി. എന്നാൽ, പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിനീതയുടെ വിനീതയും അകത്തായി. എന്നാൽ, പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിനീതയുടെ നിരപരാധിത്വം തെളിയിക്കുന്നതായിരുന്നു.
കെ.എം.സി.സിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലാണ് നിയമകുരുക്കുകൾ മറികടന്ന് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കിയത്. നാലുവർഷം മുമ്പ് ഹോട്ടൽ ജോലിക്കായി ദുബൈയിൽ എത്തിയ വിനീതക്ക് വാഗ്ദാനം ചെയ്ത ജോലികിട്ടിയിരുന്നില്ല. സന്ദർശക വിസയിൽ റെസ്റ്റോറന്റുകളിലും മെസിലുമൊക്കെ ജോലി ചെയ്യുന്നതിനിടെയാണ് കേസിൽ കുടുങ്ങിയത്. ഇതിനിടെ വിസയുടേയും, പാസ്പോർട്ടിന്റെയും കാലാവധിയും പിന്നിട്ടു. പിഴകൾ അടച്ച് തീർത്ത് കുടുംബാംഗങ്ങൾക്കുള്ള സമ്മാനങ്ങളും വാങ്ങി നൽകിയാണ് സാമൂഹിക പ്രവർത്തകർ വിനീത കുമാരിയെ വിമാനത്താവളത്തിൽ യാത്രയാക്കിയത്.





































Discussion about this post