തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം. ആചാരപരമായ ആഘോഷങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയില്‍ കുടമാറ്റം നടത്തുമെന്നും മേളങ്ങള്‍ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി.
മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിന് പിന്നാലെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സര്‍ക്കാര്‍, ദേവസ്വങ്ങളുമായി നടത്തിയ യോഗത്തിലാണ് നിര്‍ണായക തീരുമാനം.
പൂരത്തില്‍ നിന്ന് പൂര്‍ണമായും വെടിക്കെട്ട് ഒഴിവാക്കാനാണ് തീരുമാനം. പകരം കതിന പൊട്ടിക്കും. കുടമാറ്റത്തിന് കുടകളുടെ സെറ്റിന്റെ എണ്ണം കുറയ്ക്കും. കുടമാറ്റം ലളിതമായി രീതിയില്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായതായാണ് വിവരം. മറ്റ് ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാവില്ല.


































Discussion about this post