കൊച്ചി: പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ക്കെതിരെ പരാതി നൽകി ഡോക്ടർ. ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ.കെ പ്രതിഭയാണ് ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്.
പ്രസവം സങ്കീര്‍ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന വ്യാജ പ്രചരണം നടത്തിയ അഖില്‍ മാരാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതി. വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്താന്‍ മാര്‍ഗരേഖ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന മെഡിക്കല്‍ ഓഫീസറാണ് കെ പ്രതിഭ.
സ്ത്രീകള്‍ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം എന്നും ആശുപത്രികളാണ് പ്രസവം സങ്കീര്‍ണ്ണമാക്കിയത് എന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. അഖിലിന്റെ പരാമര്‍ശത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ശക്തമാകവെയാണ് നിയമനടപടി ആവശ്യപ്പെട്ട് ഡോക്ടര്‍ രംഗത്തെത്തിയത്.

































Discussion about this post