മണിയൂർ: കടുത്ത വേനലിൽ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കുന്നത്തു കരയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം ആരംഭിച്ചു. വോയ്‌സ് ഓഫ് കുന്നത്തുകരയുടെ നേതൃത്വത്തിൽ ചേയമ്പോത്ത് അമ്മദ് ഹാജിയുടെ സ്മരണയ്ക്കായി വർഷങ്ങളായി നടന്നു വരുന്ന പദ്ധതിയുടെ തുടർച്ചയായാണ് ഈവർഷത്തെ കുടിവെള്ള വിതരണത്തിന് തുടക്കമിട്ടത്.
മണിയൂർ ഗ്രാമ പഞ്ചായത്തംഗം കെ കെ ഹഫ്സത് ഉദ്ഘാടനം ചെയ്തു. മൂഴിക്കൽ റസാഖ്, അഹമ്മദ് കരാളത്ത്, അബ്ദുറഹ്മാൻ ഹാജി അറഫ, ആർ ഒ അസൈനാർ, അബ്ദുൽ ലത്തീഫ്, ടി കെ മുനീർ, അസീസ് ചേണികണ്ടി, സിറാജ് എണ്ണക്കണ്ടി, നസീദ് കരാളത്ത് നേതൃത്വം നൽകി.


































Discussion about this post