തിക്കോടി: ദേശീയ പാതയിൽ തിക്കോടി പാലൂരിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ഇരിങ്ങൽ – കോട്ടക്കൽ മൊയച്ചേരി നജീഷ് (44) ന് ആണ് അപകടത്തിൽ പരുക്കേറ്റത്. ഇന്ന് വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം.
കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്.അപകടത്തെ തുടർന്ന്, പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചു പ്രഥമ ചികിത്സ നൽകി. പരുക്ക് ഗുരുതരമായത് കാരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


































Discussion about this post