അറ്റ്ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്. യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിൽ മുന്നിലെത്തിയ ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയത് മുതലെടുത്ത് എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്ത്യൻ റൊമേരോയുടെ ഗോൾ. എണ്പത്തിമൂന്നാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു. കളിതീരാൻ മിനിറ്റുകൾക് മാത്രം ശേഷിക്കെ ലൗത്താരോ മാർട്ടിനെസിന്റെ ഗംഭീരമായ ക്രോസിലൂടെ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്കായി വിജയ ഗോൾ നേടി. ഇതോടെ ലോകകപ്പിൽ അർജന്റീനയാ ക്വാർട്ടർ ഗോഗ്യതയും നേടി.
എന്നാൽ ഗോളിന് വേണ്ടി പൊരുതി കളിച്ച അർജന്റീയെ ആണ് മത്സരത്തിലുടനീളം കാണാൻ കഴിയുന്നത്. മെസിയുടെ ലോങ്ങ് ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടി പുറത്തുപോയതും, മാക് അലിസ്റ്ററുടെ ഹെഡർ ഗോൾ കീപ്പർ തട്ടിയകറ്റിയതും അർജന്റീനയ്ക്ക് നൃഭാഗ്യകരമായി. ആദ്യ പകുതി പിന്നിടുമ്പോൾ ഏഴ് ഷോട്ട് ഓൺ ടാർഗ്ഗറ്റുകളാണ് അർജന്റീനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 53 % ബോൾ പൊസഷൻ അർജന്റീനയ്ക്കായിരുന്നു. രണ്ടാം പകുതിയിൽ കൃത്യമായ ആക്രമണങ്ങളോടെ മുന്നേറിയ അർജന്റീന കൂടുതൽ ഉണർന്ന് കളിച്ചതോടെ മത്സരത്തിന്റെ ഗതി മാറി. ലൗത്താരോ മാർട്ടിനെസിന്റെ കൃത്യമായ ഇടപെടലുകൾ മൂന്ന് ഗോളുകളിലും കാണാൻ കഴിയും. കൊളംബിയ- സ്വിറ്റ്സർലാൻഡ് മത്സരത്തിന്റെ വിജയികളാണ് ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ.





































Discussion about this post