പയ്യോളി: ഒന്നാം ഗേറ്റിനും റെയിൽവേ സ്റ്റേഷനും ഇടയിൽ ട്രെയിനിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. തിക്കോടി കിഴക്കേ കൂരൻ്റവിട സുരേന്ദ്രൻ്റെ ഭാര്യ ശ്രീജ (45) യാണ് മരിച്ചത്. ഇന്ന് രാവിലെ 12.30 യോടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോയ മംഗള എക്സ്പ്രസ് ട്രെയിനിടിച്ചാണ് അപകടം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയിരുന്നു. പയ്യോളിയിലാണ് അപകടം ഉണ്ടായതെങ്കിലും ട്രെയിനിൽ കുടുങ്ങിയ മൃതദേഹം രണ്ടര കിലോ മീറ്ററുകൾക്കപ്പുറം തിക്കോടിയിൽ നിന്നുമാണ് കണ്ടെത്തിയത്.
എസ് ഐമാരായ ടി ടി ഷിജു, വിനോദ് പാലക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പയ്യോളി പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ശ്രീജയുടെ സഹോദരനെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

































Discussion about this post