കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വിസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 177 ദിവസങ്ങളായി അനിശ്ചിതകാല സമരം നടക്കുന്ന സമരപന്തലിലേക്ക് അധികൃതരെത്തി.
എൻ എച്ച് എ ഐ എഞ്ചിനിയർ വൈശാഖിൻ്റെ നേതൃത്വത്തിൽ കരാർ കമ്പനികളടക്കമുള്ളവരുടെ പ്രതിനിധികളാണ് സന്ദർശിച്ചത്. കഴിഞ്ഞ ദിവസം എം എൽ എ അഡ്വ. കെ പ്രവീൺ കുമാർ കൊയിലാണ്ടി റെസ്റ്റ് ഹൗസിൽ വിളിച്ച് ചേർത്ത യോഗത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
നഗരസഭാധ്യക്ഷൻ യു കെ ചന്ദ്രൻ, ഉപാധ്യക്ഷ സി ടി ബിന്ദു, സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, ഗിരിഷ് പുതുക്കുടി, പി ടി അജിത്ത്, വേണു പുതുക്കുടി, പ്രേമൻ നൻമന എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ പനച്ചിക്കുന്ന് ഭാഗത്ത് നിന്ന് സർവ്വിസ് റോഡിൻ്റെ പണി ഉടൻ ആരംഭിക്കുമെന്നും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോക്കറ്റ് റോഡുമായി ബന്ധിപ്പിക്കുമെന്ന് പ്രതിനിധികൾ സമരക്കാർക്ക് ഉറപ്പുനൽകി.

































Discussion about this post