പയ്യോളി: ‘പെൻഷൻകാർ: നാം ഒരു കുടുംബം’ എന്ന മുദ്രാവാക്യമുയർത്തി കെ എസ് എസ് പി യു ഇരിങ്ങൽ യൂണിറ്റ് നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു.
അയനിക്കാട് അയ്യപ്പൻ കാവ് യു പി സ്കൂളിൽ വെച്ച് നടന്ന സംഗമത്തിൽ കെ കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം എം ജി കോളജ് അസി. പ്രൊഫസർ എൻ കെ സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാംഗം ഷീജ നടുവത്തില്ലത്ത്, കെ ശശിധരൻ, വി പി നാണു, എം ടി നാണു, കെ വി രാജൻ, കെ പദ്മനാഭൻ പ്രസംഗിച്ചു. വി കെ നാസർ സ്വാഗതവും പി വി ബാബു നന്ദിയും പറഞ്ഞു. സനീഷ് വടകര മാജിക്, മെൻ്റലിസം ഷോയും പെൻഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.






































Discussion about this post