കണ്ണൂർ: കണ്ണൂർ പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്.
എല്ലാ ഞായറാഴ്ചയും നാട്ടുകാർ ശുചീകരണ പ്രവൃത്തികൾ നടത്താറുണ്ട്. ഇതിനിടെ കുട്ടി കുളത്തിന് സമീപത്ത് കൂടി പോയപ്പോൾ ഹെയർബാൻഡ് കുളത്തിൻ്റെ പടിക്കെട്ടിലേക്ക് വീണു. അത് എടുക്കാനായി ഇറങ്ങുന്നതിനിടെ വീണ് തലയിടിക്കുകയായിരുന്നു.
മറ്റൊരു കുട്ടിയാണ് മിർസ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ.

































Discussion about this post