പയ്യോളി: ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സി സത്യചന്ദ്രൻ.
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് എൻ സി പി അഖിലേന്ത്യാ വർക്കിംഗ് പ്രസിഡൻ്റ് സുപ്രിയ സുലെ എം പി ഉൾപ്പെടെയുള്ള
ഇന്ത്യാ സംഖ്യം നേതാക്കളുടെയും മറ്റും നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ സി പി പയ്യോളി മണ്ഡലം കമ്മിറ്റി കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകത്തിന് മുന്നിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യോളി മണ്ഡലം പ്രസിഡൻ്റ് എസ് വി റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു.
പി വി അശോകൻ, എ വി ബാലകൃഷ്ണൻ, പി വി വിജയൻ, പി വി സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, വി രവീന്ദ്രൻ, പി വി നകുലൻ, കയ്യിൽ രാജൻ, ടി കെ കുമാരൻ, കെ പി പ്രകാശൻ, പി വി രാഘവൻ കുട്ടി പ്രസംഗിച്ചു.





































Discussion about this post