മേപ്പയ്യൂർ: മുദ്ര ആർട്സ് ദശവാർഷികാഘോഷം ‘മുദ്രോത്സവം’ -26 സംഘടിപ്പിച്ചു. ചെണ്ടമേള വിദഗ്ദൻ കാഞ്ഞിലിശ്ശേരി വിനോദ് മാരാർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ബസ് സ്റ്റാൻ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സി എം ഷാജു അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി നിബിത മുഖ്യാഥിതിയായിരുന്നു. ബിജു കുനിയിൽ, മുജീബ് കോമത്ത്, ഭാസ്കരൻ കൊഴുക്കല്ലൂർ, ബാബു കൊളക്കണ്ടി, ശിവദാസ് ശിവപുരി, ഷംസുദ്ദീൻ കമ്മന, ദിലീപ് കീഴൂർ, യു ബിജു,
സി എം ബാബു, ശ്രീജിത്ത് അശ്വതി, കെ സുഭാഷ്, ലിഞ്ചു മുദ്ര പ്രസംഗിച്ചു. സീ കേരളം ഡ്രാമ ജുനിയർ റണ്ണർ അപ് എനർജറ്റിക്ക് അവാർഡ് ജേതാവ് അകുൽ റാം പുറക്കാട്, ഫ്ളവേഴ്സ് ടോപ് സിംഗർ ശ്രീദർശ് കൊഴുക്കല്ലൂർ എന്നിവരെയും വിവിധ കലാ മേഖലകളിലെ പ്രതിഭകളെയും ഉപഹാരം നൽകി അനുമോദിച്ചു.

































Discussion about this post