തിക്കോടി : പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ 2026 മാർച്ചിലെ എസ് എസ് എൽ സി ഉന്നത വിജയി കൾക്കുള്ള അനുമോദനവും, വിജയോത്സവം ഉത്ഘാടനവും കൊയിലാണ്ടി എം എൽ എ അഡ്വ. കെ പ്രവീൺകുമാർ നിർവ്വഹിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം മേലടി എ ഇ ഒ- കെ വി പ്രേമചന്ദ്രൻ നിർവ്വഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി സി ഷീബ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ അജ്മൽ മാടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി നിഷ, ഗ്രാമ പഞ്ചായത്ത് അംഗം കെ കെ ശോഭ, പി ടി എ വൈസ് പ്രസിഡണ്ട് വേണു വെണ്ണാടി, സ്റ്റാഫ് സെക്രട്ടറി കെ പി ഷാഹിന, എസ് ആർ ജി കൺവീനർ ടി പി ലത എന്നിവർ പ്രസംഗിച്ചു.
ഉന്നത വിജയികൾക്കുള്ള ഉപഹാരവും, എൻ എം എം എസ് സ്കോളർഷിപ്പ് വിജയി കൾക്കുള്ള ഉപഹാരവും എം എൽ എ നിർവ്വഹിച്ചു. സ്കൂൾ റിപ്പോർട്ട് എ പ്രിയ അവതരിപ്പിച്ചു. പി ടി എ പ്രസിഡണ്ട്: സി സുനിൽ സ്വാഗതവും, ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ഒ കെ ഷിഖ നന്ദിയും പറഞ്ഞു.



































Discussion about this post