ന്യൂഡൽഹി: ഇന്ത്യ-അഫ്ഗാൻ മത്സരത്തിന് മുൻപായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി20ക്ക് മുന്നോടിയായാണ് ദേശീയ ഗാനമായ ജനഗണമനയ്ക്ക് മുൻപായി വന്ദേമാതരം ചൊല്ലിയത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് മത്സരത്തിന് മുൻപായി ദേശീയ ഗീതം ആലപിക്കുന്നത്.
വന്ദേമാതരം പൂർണമായി ചൊല്ലി തീർന്ന ശേഷമാണ് ഇരുടീമുകളുടേയും ദേശീയ ഗാനം ആലപിച്ചത്. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് വന്ദേമാതരം പാടിയത്. ഗീതം പൂർണമായി ആലപിച്ചതോടെ മത്സരത്തിന് മുന്നോടിയായുള്ള പതിവ് ചടങ്ങുകൾ നീണ്ടു.
അതേസമയം, ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പിലും ജൂണിൽ നടന്ന അഫ്ഗാനെതിരായ ഏകദിന പരമ്പരയിലും ദേശീയ ഗീതം ആലപിച്ചിരുന്നില്ല. ദേശീയ ഗീതവും ദേശീയ ഗാനവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ജനഗണമനക്ക് മുൻപായി ആലപിക്കണമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

































Discussion about this post