മേപ്പയ്യൂർ: വയോജന കേന്ദ്രം സ്ഥാപിക്കണമെന്നും കേന്ദ്രത്തിന്റെ നടത്തിപ്പിന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വയോജന സമിതി രൂപീകരിക്കണമെന്നും സീനിയർ സിറ്റിസൺ ഫ്രൻ്റ് വെൽഫെയർ അസോസിയേഷൻ, മേപ്പയ്യൂർ പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ച അവകാശപത്രികയിൽ ആവശ്യപ്പെട്ടു.
കൂടാതെ, മേപ്പയ്യൂർ ടൗണിൽ പൊതു പരിപാടികൾ നടത്തുന്നതിനും ജനങ്ങൾക്ക് ഒത്തുകൂടുന്നതിനുമായി ടൗൺ സ്ക്വയർ സ്ഥാപിക്കണമെന്നും 30 ഇന അവകാശപത്രികയിൽ ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറി ആർ വി അബ്ദുല്ല, നോർത്ത് യൂണിറ്റ് പ്രസിഡൻ്റ് എം കെ കുഞ്ഞിരാമൻ, സെക്രട്ടറി കൂവല ശ്രീധരൻ, മേപ്പയൂർ സുരേന്ദ്രൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
മേപ്പയ്യൂർ പഞ്ചായത്തിലെ ബഹുജനങ്ങളെ പൊതുവായും മുതിർന്ന പൗരന്മാരെ പ്രത്യേകമായും ബാധിക്കുന്ന പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് 30 ഇന അവകാശ പത്രിക പഞ്ചായത്ത് അധികൃതർക്ക് സമർപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഹ്രസ്വകാല -ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കാനാവുന്നതുമായ പദ്ധതികളാണ് അവകാശ പത്രികയിൽ സമർപ്പിച്ചിട്ടുള്ളത്.
സംഘടനയുടെ വാർഷിക സമ്മേളനത്തിൽ അവകാശപത്രിക സംബന്ധിച്ച വിശദമായ ചർച്ചയുണ്ടാകുമെന്നും അതിൻറെ അടിസ്ഥാനത്തിൽ തുടർ കാര്യങ്ങളും പ്രവർത്തനങ്ങളും ഉണ്ടാകും. അവകാശ പത്രികയിലെ നിർദ്ദേശങ്ങളോട് അനുഭാവപൂർണ്ണമായാണ് പഞ്ചായത്ത് അധികൃതർ പ്രതികരിച്ചതെന്ന് എസ് സി എഫ് ഡബ്ല്യു എ ഭാരവാഹികൾ പറഞ്ഞു.

































Discussion about this post