കോഴിക്കോട്: വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി വീണു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം. ഇതോടെ ട്രെയിനുകൾ വൈകുകയാണ്.
റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം വികസന ജോലികൾ നടന്നു വരികയായിരുന്നു. ഇതിൻ്റെ ഭാഗമായി പ്ലാറ്റ്ഫോമിലേക്ക് മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു.
അപകടത്തെത്തുടർന്ന് പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. ട്രാക്കിൽ വീണ ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങൾ റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് നടത്തുകയാണ്.



































Discussion about this post