കൊയിലാണ്ടി: പിക്ക് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി പുറവയൽകുനി അശോകൻ (56) ആണ് മരിച്ചത്.
പൊയിൽക്കാവിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അശോകനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും.
കോഴിക്കോട് മെഡിക്കൽകോളജ് റിട്ട. ജീവനക്കാരനാണ്. സി പി ഐ എം മുൻ നെല്ലുളിതാഴ ബ്രാഞ്ച് സെക്രട്ടറി, പുതിയോട്ടുംതാഴ ബ്രാഞ്ച് അംഗം, പുകാസ മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ശാന്തി. മക്കൾ: ആതിര (അധ്യാപിക, കാസർഗോഡ്), അവന്യ (വിദ്യാർഥി).



































Discussion about this post