ഇരിങ്ങൽ: കാണുന്നവരുടെ ഹൃദയം കവരും ഈ ചിത്രങ്ങൾ. പ്രണയവും സൗഹൃദവും, സ്നേഹവും ബാല്യവും തുടങ്ങിയ വികാരങ്ങൾ വഴിഞ്ഞൊഴുകുന്ന അതി മനോഹരമായ കലാസൃഷ്ടികൾ. സുപരിചതവും അല്ലാത്തതുമായ കാർട്ടൂൺ കഥാപാത്രങ്ങൾ, കടലാസിൽ നിർമിച്ച പൂക്കൾ തുടങ്ങി, സുപരിചതവും അല്ലാത്തതുമായ കാർട്ടൂൺ കഥാപാത്രങ്ങളും ആരുടെയും കണ്ണുകളെകവരും.
ഇരിങ്ങൽ സർഗാലയ അന്താ രാഷ്ട്ര കലാ -കരകൗശലമേളയിൽ വിസ്മയമാവുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള അമിത് പരേഖ്. സഹായത്തിനായി ഭാര്യ ശാലിനി സുഹുവുമുണ്ട്. ഇവരുടെ സ്റ്റാളിലെ പേപ്പർ പാവകളും പെബിൻ ആർട്ടും ആരുടെയും മനം കവരും. ചെറിയ ഉരുളൻ കല്ലുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളും പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വിവിധ തരം പാവകളും ചെനിയ മരച്ചില്ലകൾ കുറുകെ മുറിച്ച് അതിൽ വരച്ചെടുക്കുന്ന മിഴിവാർന്ന ചിത്രങ്ങളും അത്യാകർഷണീയം.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ഭാവി സംരംഭകൾക്കുള്ള അംഗീകാരവും ഈ ദമ്പതികൾ കരസ്ഥമാക്കിയിട്ടുണ്ട്.
പ്രകൃതിയാണ് ഭൂരിഭാഗം ചിത്രങ്ങളുടെയും പശ്ചാത്തലം. മൾട്ടി വുഡ് ചട്ടക്കൂടിൽ കാൻവാസിൽ ആക്രലിക് വർണങ്ങൾ ചാലിച്ചാണ് പശ്ചാത്തലവും, ഒപ്പം കല്ലുകളിലും മരങ്ങളിലും ചിത്രങ്ങൾക്ക് ജീവൻ നൽകുന്നതു.
പ്രകൃതിയെ ഏറെ സ്നേഹിക്കുന്ന പരേഖ് ദമ്പതികൾ, പ്രകൃതിക്ക് കോട്ടം തട്ടാതെയുള്ള വസ്തുക്കൾ മാത്രമുപയോഗിച്ചാണ് കരവിരുത് പൂർത്തിയാക്കുന്നത്.
50 രൂപ മുതൽ 500 രൂപ മുതലാണ് ഉത്പന്നങ്ങളുടെ വില്പന വില. അമ്പതിലധികം വ്യത്യസ്ഥ ഉൽപന്നങ്ങളാണ് വിൽപനക്കായി ഒരുക്കിയിട്ടുള്ളത്.
Discussion about this post