തിരുവനന്തപുരം: ഭാരത് സർക്കാറിന്റെ ആസൂത്രണ കമ്മീഷന്റെ കീഴിലുള്ള ഭാരത് സേവക്സമാജ് ഏർപ്പെടുത്തിയിട്ടുള്ള ‘ഭാരത് സേവക്’ പുരസ്കാരത്തിന് പയ്യോളി സ്വദേശി അർഹയായി.
കലൈകാവേരി നൃത്താധ്യാപിക പയ്യോളി കണ്ണംവള്ളി എം പി ശരണ്യാ ഡെനിസണിന് ആണ് പുരസ്കാരം. തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന പുരസ്കാര സമർപ്പണ സമ്മേളന വേദിയിൽ
ഭാരത് സേവക് സമാജ് ദേശീയ അധ്യക്ഷൻ ബി എസ് ബാലചന്ദ്രനിൽ നിന്നും ശരണ്യ പുരസ്‌കാരം ഏറ്റുവാങ്ങി.
ഏറെക്കാലമായി നൃത്തരംഗത്ത് മികച്ച സേവനവും, പ്രകടനവും കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
Discussion about this post