പയ്യോളി: ഇരിങ്ങൽ സ്വദേശി ദുബൈയിൽ അന്തരിച്ചു. ഇരിങ്ങൽ കക്കറയിൽ ഷാജി (53) ആണ് മരിച്ചത്. ദുബൈയിലെ അലൈനിൽ താമസസ്ഥലത്തു വെച്ചാണ് അന്ത്യം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: ഷൈമ. മകൻ: ഗൗതം ഗോവിന്ദ് ഷാജി. പിതാവ്: ഗോവിന്ദൻ. മാതാവ്: പരേതയായ സരസ. സഹോദരങ്ങൾ: ഷീബ (വെസ്റ്റ് ഹിൽ), ശ്രീജിത്ത് (വിമുക്ത ഭടൻ).







































Discussion about this post