തിരുവനന്തപുരം: പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം ദൈവനിയോഗമായി കാണുന്നു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് പുതിയ യുഗം സൃഷ്ടിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ വിജയത്തിന് പിന്നിൽ ‘ടീം യുഡിഎഫ്’ ആണെന്നും തന്നെ ഈ നിലയിൽ എത്തിച്ചത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ പൂർണ പിന്തുണ താൻ ആഗ്രഹിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും തന്റെ നേതാക്കളാണെന്നും മുതിർന്ന നേതാക്കളെ ഒപ്പം നിർത്തിക്കൊണ്ടുമാത്രമേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം ഉറപ്പുനൽകി.
എല്ലാവരുമായും ആഴത്തിൽ ചർച്ചകൾ നടത്തിയതുകൊണ്ടാണ് തീരുമാനം അല്പം വൈകിയത്. ജനങ്ങൾ യുഡിഎഫിൽ വലിയ പ്രതീക്ഷ വെച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.



































Discussion about this post