കൊയിലാണ്ടി: സ്വകാര്യ ക്ലിനിക്ക് ഉടമ ക്ലിനിക്കിലെ ഇൻവർട്ടറിൽ നിന്നും ഷോക്കേറ്റു മരിച്ചു. കൊയിലാണ്ടി പെരുവട്ടൂർ താവോളി താഴെ സുജയനിവാസിൽ സുനിൽ കുമാർ (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.
കൊയിലാണ്ടി മാരാമുറ്റം റോഡിലെ ‘ലോയൽ ഹെൽത്ത് കെയർ ‘ എന്ന ക്ലിനിക്കിൽ വെച്ചാണ് ഷോക്കേറ്റത്. യു പി എസിൽ നിന്ന് നേരിട്ട് ഷോക്കേൽക്കുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: രാമൻ നായർ. മാതാവ്: ലീല. ഭാര്യ: സബിനി. മകൻ: വേദുർവരദ്. സഹോദരൻ: ജയകൃഷ്ണൻ.


































Discussion about this post