പയ്യോളി: ഭുവനേശ്വറിൽ വച്ച് നടന്ന നാഷണൽ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം അംഗം എസ് വിപാഷയെ മൂരാട് യുവശക്തിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പയ്യോളി നഗരസഭാധ്യക്ഷ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. വിപാഷയ്ക്ക് മുൻ ഇന്ത്യൻ ഇൻ്റർനാഷണൽ താരം എം ശ്രുതിയും,
ഐ പി എം ചീഫ് കോച്ചും വിപാഷയുടെ പരിശീലകനുമായ വി എം ഷീജിത്തിന് നഗരസഭാധ്യക്ഷയും ഉപഹാരം നൽകി. മൂരാട് യുവശക്തി കെട്ടിടത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി കെ ബിജു അധ്യക്ഷത വഹിച്ചു. യുവശക്തി വോളി മാനേജർ കെ കെ ഗണേശൻ ആമുഖ ഭാഷണം നടത്തി. നഗരസഭാംഗങ്ങളായ ടി എം വിവേക്, കെ ജയകൃഷ്ണൻ, കെ കെ ഷൈജ, ജില്ലാ സ്പോട്സ് കോ-ഓർഡിനേറ്റർ ഡോ. ഷിംജിത്ത്,
ജില്ലാ വോളി അസോസിയേഷൻ ഭാരവാഹികളായ രാഘവൻ മാണിക്കോത്ത്, സി കെ വിജയൻ, വി കെ സലീം, അജിത്ത് പുന്നോളി പ്രസംഗിച്ചു. സെക്രട്ടറി കെ കെ രമേശൻ സ്വാഗതവും ട്രഷറർ കെ.പി രജീഷ് നന്ദിയും പറഞ്ഞു.





































Discussion about this post