വടകര: തിങ്കളാഴ്ച രാത്രി ഏഴോടെ കുറ്റ്യാടി ചുരം റോഡിൽ ഉണ്ടായ കാറപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കുന്നംകുളം സ്വദേശികൾ സഞ്ചരിച്ച കാർ ചുരമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
കടവരാന്തയിലൂടെ കയറിയ കാർ ഇലക്ട്രിക് പോസ്റ്റിനും സമീപത്തെ കുരിശുപള്ളിയുടെ മതിലിനുമിടയിൽ കുടുങ്ങി നിന്നു. അപകടത്തിൽ കുരിശുപള്ളിയുടെ മതിലിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. മതിലിന്റെ ബീം കാറിന്റെ മുൻവശത്തെ എൻജിൻ ഭാഗത്തേക്ക് കയറിയ നിലയിലായിരുന്നു.
പരിക്കേറ്റവർ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടി. ചുരം റോഡിൽ പതിവായി അപകടങ്ങൾ സംഭവിക്കുന്നതായി നാട്ടുകാർ പറയുന്നു.



































Discussion about this post