തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അഭിനന്ദനങ്ങളും പിന്തുണയുമായി കെ.സി. വേണുഗോപാൽ. എഐസിസിയുടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് കെ.സിയുടെ പ്രതികരണം.
കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും മറികടന്നാണ് വി.ഡി. സതീശനെന്ന ഒറ്റ പേരിലേക്ക് ഹൈക്കമാൻഡ് എത്തിയത്. ഇതു സംബന്ധിച്ച് അമർഷം ഇരുവർക്കുമുണ്ട് എന്ന വാർത്തകൾ വരുന്നതിനിടെയാണ് കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം.
തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും ഹൈക്കമാൻഡിൻ്റെ തീരുമാനം ശിരസാവഹിക്കുമെന്നും ആദ്യമേ പറഞ്ഞതാണെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.ത്രിവർണ പതാക പുതപ്പിച്ച് മരിക്കണമെന്നാണ് ആഗ്രഹമെന്ന് നേരത്തെ പറഞ്ഞതാണ്.
പല സംസ്ഥാനങ്ങളിലും ഇത്തരം തീരുമാനം പ്രഖ്യാപിക്കുന്ന ആളാണ് ഞാൻ. കേരളം ആയതുകൊണ്ടാണ് തീരുമാനത്തിൽ നിന്ന് മാറിയതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.


































Discussion about this post