തിരുവനന്തപുരം: പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ മറ്റി വകുപ്പുകളെ പഴിചാരി ആരോഗ്യമന്ത്രി കെ മുരളീധരൻ. പകർച്ചവ്യാധികൾ സംസ്ഥാനത്ത് ഉണ്ട് എന്നത് യാഥാർത്ഥ്യം ആണെന്നും എന്നാൽ പകർച്ചവ്യാധികൾ തടയുന്നതിന് പ്രവർത്തിക്കേണ്ടത് ആരോഗ്യവകുപ്പ് മാത്രമല്ല, മറ്റു വകുപ്പുകൾക്കും അതിൽ പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഡിഎച്ച്എസ് തർക്കത്തിൽ താൽക്കാലിക ഡിഎച്ച്എസ് മീനാക്ഷിയെ പിന്തുണച്ച് ആണ് ആരോഗ്യമന്ത്രി സംസാരിച്ചത്. നിയമോപദേശം തേടിയിട്ടുണ്ട് എന്നും ഭരണ സ്തംഭനം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങൾ നോക്കാൻ ആരോഗ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ ഇല്ലേ എന്നും നിലവിലെ ഡിഎച്ച്എസ് മീനാക്ഷി കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.


































Discussion about this post