കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തില്‍ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്. പ്രതി സുഹൈലിനെതിരെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. 19 വയസാണ് പ്രതിക്ക്. സുഹൈല്‍ ലഹരി ഉപയോഗിച്ചിട്ടോണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗസാധ്യത തള്ളിക്കളയാനാകില്ല എന്ന് പൊലീസ് വ്യക്തമാക്കി.
പരിശോധനക്കായി രക്ത സാമ്പിൾ എടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. വാഹനം അമിതവേഗത്തിൽ ആയിരുന്നു എന്നും കർശനമായ നടപടി ഉണ്ടാകും എന്നും സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ബി കെ പ്രതികരിച്ചു. സുഹൈലിനൊപ്പം കാറിൽ ഉണ്ടായിരുന്ന ഒരാൾ കൂടി നിലവില്‍ കസ്റ്റഡിയിലാണ്. സുഹൈലിന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ് വാഹനം.

































Discussion about this post