പയ്യോളി: വാതിൽ പൊളിച്ച് അകത്ത് കടന്ന് മോഷണം. പണവും മൊബൈൽ ഫോണുകളും കവർന്നു. പയ്യോളി നെല്യേരിമാണിക്കോത്ത് വാതിൽ കാപ്പവർ കണ്ടി റസാഖിന്റെ വീട്ടിലാണ് മോഷണം നടന്നത്.
പ്രതി പോലീസിന്റെ നിരീക്ഷണ വലയത്തിനുള്ളിലാണെന്നാണ് അറിയുന്നത്.
ജനുവരി 31 ന് അർദ്ധരാത്രിയോടെയാണ് മോഷണം നടന്നത്. വാതിൽ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 12000 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് കവർന്നത്.
സി സി ടി വി ദൃശ്യങ്ങളനുസരിച്ച് നീല ഷർട്ടും മുണ്ടുമാണ് ഇയാൾ ധരിച്ചിട്ടുള്ളത്. ഹെൽമറ്റ് വെച്ച് മുഖം മറച്ചിട്ടുണ്ട്. കറുത്ത നിറമുള്ള കൈയുറകളും ഇയാൾ ധരിച്ചിട്ടുണ്ട്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.






































Discussion about this post