പയ്യോളി: നിർദ്ദിഷ്ട ദേശീയ പാതയിൽ ആംബുലൻസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം. ആംബുലൻസ് ഡ്രൈവർ അതുൽ (28), നഴ്സിംഗ് അസിസ്റ്റന്റ് ജയേഷ്, രോഗി, രോഗിയുടെ സഹായി സമീറ (48), തലശേരി സ്വദേശി ലോറി ഡ്രൈവർ എന്നിവരടക്കം ആറുപേർക്കാണ് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ കോടതിക്ക് സമീപത്തായിരുന്നു അപകടം.
വടകരയിലെ ആശുപത്രിയിൽ നിന്നും നിന്നും രോഗിയുമായി വരികയായിരുന്ന 108 ആംബുലൻസും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന രോഗിക്കും ആംബുലൻസ് ഡ്രൈവർക്കും സഹായിക്കും
മറ്റ് മൂന്ന് പേർക്കുമാണ് പരുക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയ്യിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്കുകൾ ഗുരുതരമല്ലെന്നാണ് അറിയുന്നത്.




































Discussion about this post