മണിയൂർ : ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന കർക്കിടക വാവുബലി തർപ്പണത്തിൽ നാലായിരത്തോളം ആളുകൾ പങ്കെടുത്തു. കോഴിക്കോട് ശ്രേഷ്ഠാചാര സഭയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വിപുലമായ സൗകര്യങ്ങളാണ് ഈ വർഷത്തെ ചടങ്ങുകൾക്കായി ക്ഷേത്ര സംരക്ഷണ സമിതി ഒരുക്കിയത്. ഒരേസമയം 400 അധികം പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. മണിയൂർ പഞ്ചായത്തിലെ 28 പേർ അടങ്ങുന്ന രക്ഷാമിത്രം സുരക്ഷ ടീം,ഫയർ ഫോഴ്സ്, പോലീസ് എന്നിവർ ചടങ്ങുകൾക്ക് സുരക്ഷിതത്വം ഒരുക്കുന്നതിന് നേതൃത്വം നൽകി.
ആംബുലൻസ് സേവനം, മെഡിക്കൽ സേവനം എന്നിവയും ഉറപ്പുവരുത്തിയിരുന്നു. ബലിതർപ്പണത്തിൽ പങ്കെടുത്തവർക്ക് പ്രഭാത ഭക്ഷണവും നൽകി.



































Discussion about this post