കോഴിക്കോട്: പോലീസ് കാൻ്റീനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. പത്തനംതിട്ട കോഴഞ്ചേരി തട്ടാംപിലാക്കൽ വീട്ടിൽ ടി എച്ച് ഹാരിസ് (46) നെയാണ് സിറ്റി ക്രൈം സ്ക്വോഡും കസബ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് മാനാഞ്ചിറ കമ്മീഷണർ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന പോലീസ് കാൻ്റീനിൽ നിന്നും കാക്കൂർ സ്വദേശിയായ അബ്ദുൾ സലാമിന്റെ ഓപ്പോ കമ്പനിയുടെ മൊബൈൽ ഫോൺ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ പ്രതി കാഷ് കൗണ്ടറിന് മുകളിൽ നിന്ന് മോഷണം നടത്തി കൊണ്ട് പോകുകയായിരുന്നു.
തുടർന്ന് അബ്ദുൾ സലാമിന്റെ പരാതിയില്‍ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും, സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നുമായാണ് പ്രതിയെ കുറിച്ച് മനസ്സിലാകുകയും, കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതിയ്ക്ക് 2025 ആഗസ്തിൽ നല്ലളം പോലീസ് സ്റ്റേഷനില്‍ അരീക്കാട് മാളിയേക്കൽ വെയ് ബ്രിഡ്ജിനടുത്തുള്ള പറമ്പിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു വരുത്തി ഇവർ ജോലിയെടുക്കുന്ന സമയത്ത് ഇവരുടെ 11000 രൂപയും, 20,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകൾ അടങ്ങിയ ബാഗുകൾ മോഷണം നടത്തിയതിനും, തൃശ്ശൂർ റെയിൽവെ പോലീസ് സ്റ്റേഷനിൽ 2021 ൽ ട്രയിനിൽ വെച്ച് മൊബൈൽ ഫോൺ മോഷണം നടത്തിയതിനും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
സിറ്റി ക്രൈം സ്കോഡ് അംഗങ്ങളായ കെ അബ്ദുറഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മുസ്സേൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, ജിനേഷ് ചൂലൂർ, സൈബർ സെല്ലിലെ ഷെഫിൻ, കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ നിമിന്‍ കെ ദിവാകരന്‍ അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ രജീഷ് എന്നിവർ ചേർന്നുള്ള അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


































Discussion about this post